വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യും

  • Home-FINAL
  • Kerala
  • വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യും

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യും


തിരുവനന്തപുരം സ്‌കൂൾ ഷെഡിനു മുകളിൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപിക എസ്. സുജയെ സസ്‌പെൻഡ് ചെയ്യും. തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർഥിയും പടിഞ്ഞാറേ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് കല്ലട വലിയ പാടം മനുഭവനിൽ മനുവിന്റെയും സുജയു ടെയും മകനുമായ മിഥുൻ മനു (13) ആണ് മരിച്ചത്. ഇന്നലെ രാവിലെ ക്ലാസ് തുടങ്ങുന്നതിനുമുമ്പ് ഒൻപതേകാലോടെയായിരുന്നു ദാരുണമായ സംഭവം കളിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറിയോടു ചേർന്നുള്ള സൈക്കിൾ ഷെഡിനു മുകളിലേക്കു സഹപാഠിയുടെ ചെരിപ്പ് തെറിച്ചുപോയിരുന്നു. ഇതെടുക്കാൻ ക്ലാസിൽ നിന്നു ഭിത്തിയുടെ മുകളിൽ മറ പൊളിഞ്ഞുകിടന്ന ഭാഗത്തുകൂടി മിഥുൻ ഷെഡിനു മുകളിലേക്കിറങ്ങിയപ്പോഴായിരുന്നു അപകടം.  ചെരിപ്പ് എടുക്കാൻ ശ്രമി ക്കുന്നതിനിടെ കാലുതെന്നിയ പ്പോൾ വീഴാതിരിക്കാൻ പിടിച്ചത് താഴ്ന്നുകിടന്ന 440 വോൾട്ട് വൈദ്യുതി ലൈനിലാണ്. ഷോക്കേറ്റു ബോധം നഷ്ടമായ മിഥുൻ ഇതേ ലൈനിലേക്ക് വീഴുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം അധ്യാപകർ തടിബെഞ്ച് ഉപയോഗിച്ച് തട്ടി മാറ്റിയാണ് മിഥുനെ മാറ്റിക്കിടത്തിയത്.

ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ശാസ്താംകോട്ട താലൂക്ക് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മ എത്തിയശേഷമാകും സംസ്‌കാരം. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, ശാസ്താംകോട്ട ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘ ത്തെ നിയോഗിച്ചു. 40 വർഷം മുൻപ് കോടതി ഉത്തരവുപ്രകാ രം വലിച്ച വൈദ്യുത ലൈനാ ണെന്നും അപകടസാധ്യത ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് പ്രദേശത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്.

Leave A Comment