തിരുവനന്തപുരം പി.പി. ചിത്തരഞ്ജൻ എംഎൽഎ സഭയിൽ നടത്തിയ പരാമർശത്തിൽ വിവാദം. ‘രണ്ടു കയ്യും ഇല്ലാത്ത ആൾ ചന്തിയിൽ ഉറുമ്പു കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം ഇവിടെ നിൽക്കുന്നത്’ എന്ന ചിത്തരഞ്ജന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എം.എൽ.എയുടെ വാക്കുകൾ എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭയിൽ കേട്ടലറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും വളരെ നിലവാരം കുറഞ്ഞ പരാമർശമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എം.ബി.രാജേഷും പി.രാജീവും പ്രതിപക്ഷത്തെ അപമാനിച്ചു. മന്ത്രിയുടേയും എംഎൽഎയുടെയും കേട്ടാലറയ്ക്കുന്ന വാക്കുകൾ സ്പീക്കർ കേട്ടുകൊണ്ടിരുന്നുവെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

