മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം;മാതൃകയെന്ന് കെ ടി ജലീൽ

  • Home-FINAL
  • Business & Strategy
  • മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം;മാതൃകയെന്ന് കെ ടി ജലീൽ

മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം;മാതൃകയെന്ന് കെ ടി ജലീൽ


ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിൻറെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്നും കെ ടി ജലീൽ കുറിച്ചു. മലയാളത്തിൻ്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹൻലാലും മമ്മൂട്ടിയുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇരുവരുടെയും അഭിനയ സിദ്ധികൾ വ്യത്യസ്തമാണ്

Leave A Comment