മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷത്തിന്റെ ഭാഗമായി എരിയുന്ന വയറുനൊരു കൈത്താങ് പദ്ധതി യിൽ പെടുത്തി ഭക്ഷണ വിതരണം നടത്തി, എം എം എസ് വനിതാ വിഭാഗത്തിന്റെയും ചാരിറ്റി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൽമാനിയയിലുള്ള തൊഴിലാളി ക്യാമ്പിലാണ് ഭക്ഷണ വിതരണം നടത്തിയത്,പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ് ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം ബിജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മനോജ്‌ വടകര എന്നിവർ സംസാരിച്ചു, സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു,എം എം എസ് ഭാരവാഹികളായ അബ്ദുൽ മൻഷീർ,ദിവ്യ പ്രമോദ്,പ്രമോദ് കുമാർ വടകര,മൊയ്‌ദി ടി എം സി,മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ,വനിതാ വേദി കൺവീനർ ഷൈനി മുജീബ്, ബിജിൻ ബാലൻ എന്നിവർ നേതൃത്വം നൽകി, ജേക്കബ് തെക്കിൻ തോട്,ദീപക് തണൽ,ജയേഷ് താന്നിക്കൽ, തോമസ് ഫിലിപ്പ്, അക്ബർ താമരക്കുളം, മുബീന മൻഷീർ എന്നി സാമൂഹിക സംഘടന നേതാക്കൾ സംബന്ധിച്ചു.

Leave A Comment