പൈതൃകവും സമകാലീന കലയും സമന്വയിപ്പിച്ച് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിൻ്റെ മൂന്നാം പതിപ്പിന് തുടക്കമായി. വൈവിധ്യവും അതുല്യവുമായ ദൃശ്യാനുഭവങ്ങളിലൂടെ മുഹറഖിൻ്റെ ചൈതന്യവും സമ്പന്നമായ ചരിത്രവും പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് ബഹ്‌റൈനിൻ്റെയും അന്തർദേശീയ കലാകാരന്മാരുടെയും വിപുലമായ പങ്കാളിത്തം ഈ വർഷം ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നുണ്ട്.
ഇൻഡോർ, ഔട്ട്ഡോർ എക്സിബിഷനുകളും സാംസ്കാരിക ടൂറുകളും ഉൾപ്പെടെ ഒരുക്കിയിട്ടുള്ള ഫെസ്റ്റിന് ആയിരക്കണക്കിന് സന്ദർശകരാണ് ആദ്യ ദിവസങ്ങളിൽ എത്തിയത്.
ഉത്സവം എല്ലാ ദിവസവും ഡിസംബർ 30 വരെയും, ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 5:00 മുതൽ രാത്രി 10:00 വരെയും, വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 5:00 മുതൽ അർദ്ധരാത്രി വരെയും തുടരും.കല, രൂപകൽപന, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയ്‌ക്കൊപ്പം സംഗീത സായാഹ്നങ്ങൾ, കലാ പ്രകടനങ്ങൾ, ബഹ്‌റൈനിയും അന്തർദേശീയ വിഭവങ്ങളും അവതരിപ്പിക്കുന്ന പാചക മേളകൾ എന്നിവ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
കൂടാതെ ആദ്യമായി, പേളിംഗ് പാതയിലെ എല്ലാ വീടുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും