മീഡിയ മലയാളം പ്രൊഡക്ഷന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ ജനകീയ കവയത്രിയും ,ജ്ഞാനപീഠ ജേതാവും കേരളത്തിലെ ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ പേരിൽ ഏർപ്പെടുത്തിയ സുഗതസ്മൃതി പുരസ്കാരം പ്രവാസി ക്ഷേമ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ മോനി ഒടിക്കണ്ടത്തിലിന് ലഭിച്ചു .
തിരുവനതപുരം മ്യൂസിയം കെ സി എസ് പണിക്കർ ഹാളിൽ നടന്ന സമ്മേളനത്തിൽ വെച്ച് മോനി ഒടിക്കണ്ടത്തിലിന് പുരസ്കാരം സമ്മാനിച്ചു.നാൽപ്പതില്‍പരം വർഷം ബഹ്റൈനിലെ പോലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചതിനോടൊപ്പം ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക ,ജീവകാരുണ്യ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന മോനി ഒടിക്കണ്ടത്തിൽ നിലവിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ് ,കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ് ,സെവൻ ആർട്സ് ഫോറം രക്ഷാധികാരി,വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് സെക്രട്ടറി ,ഇന്ത്യൻ സ്കൂൾ യു പി പി രക്ഷാധികാരി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു.ബഹ്റൈനിലും സാമൂഹിക മേഖലയിലെ മികച്ച പ്രവർത്തങ്ങൾക്ക് ബി എം സി ലീഡ് അവാർഡ് ,പോലീസിലെ സേവനത്തിനു ലോയൽ,ഹോണസ്റ്റ് ആൻഡ് ഹാർഡ്വർക്കിങ് പേഴ്സൺ എന്ന ബഹ്റൈൻ മിനിസ്ട്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.കൂടാതെ 2018ൽ വേൾഡ് മലയാളി ഓർഗനൈസേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹിക സേവനത്തിനുള്ള അവാർഡും തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും ലഭ്യമായിട്ടുണ്ട് .തികച്ചും അർഹതക്കുള്ള അംഗീകാരമാണ് മോനി ഒടിക്കണ്ടത്തിലിന് ലഭിച്ചത് എന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

