മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്​

  • Home-FINAL
  • International
  • മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്​

മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്​


കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ എലീശ്വാ ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം 4.30ന് ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആണ് എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തുക.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ എലീശ്വായുടെ തിരുസ്വരൂപം അനാവരണവും ചെയ്യും. തുടർന്ന് മദറിന്‍റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം ഏലീശ്വയുടെ നൊവേന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിക്കും. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യകോപ്പി മദർ ഷഹീലക്ക് നൽകി നിർവഹിക്കും. ഉച്ചക്ക്‌ 1.30ന് ആരംഭിക്കുന്ന കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ദേവാലയത്തിൽ നിന്നുള്ള മദർ എലീശ്വായുടെ ഛായാചിത്ര പ്രയാണവും, വരാപ്പുഴ സെന്‍റ് ജോസഫ് കോൺവെന്‍റിൽ നിന്നും ലോഗോ പ്രയാണവും, ഓച്ചന്തുരുത്ത് കുരിശിങ്കൽ ദേവാലയത്തിൽ നിന്നും ദീപശിഖ പ്രയാണവും മൂന്നരയോടെ വല്ലാർപാടം ബസിലിക്കയിൽ എത്തും.

Leave A Comment