വാഹനാപകട നഷ്ടപരിഹാരം: സമയപരിധി കഴിഞ്ഞാൽ അപേക്ഷ തള്ളരുതെന്ന് സുപ്രീംകോടതി

  • Home-FINAL
  • Business & Strategy
  • വാഹനാപകട നഷ്ടപരിഹാരം: സമയപരിധി കഴിഞ്ഞാൽ അപേക്ഷ തള്ളരുതെന്ന് സുപ്രീംകോടതി

വാഹനാപകട നഷ്ടപരിഹാരം: സമയപരിധി കഴിഞ്ഞാൽ അപേക്ഷ തള്ളരുതെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: വാഹനാപകട ക്ലെയിം സംബന്ധിച്ച ഹരജി സമയപരിധി കഴിഞ്ഞെന്നും പറഞ്ഞ് തള്ളരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അൻജാരിയയും അടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 166(3) ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയെ തുടർന്നാണ് കോടതിയുടെ നടപടി. അപകടം കഴിഞ്ഞ് ആറ് മാസത്തിനുശേഷം നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്. 2019ലെ ഭേദഗതിയിലുള്ള ഈ വ്യവസ്ഥ 2023 ഏപ്രിലിലാണ് പ്രാബല്യത്തിൽ വന്നത്. ഈ വ്യവസ്ഥക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് ഹരജിക്കാരൻ വാദിച്ചത്. അപകടത്തിൽപെട്ട ഇരകൾക്ക് ആശ്വാസമേകുന്നലക്ഷ്യത്തെ തന്നെ തള്ളിക്കളയുന്നതാണ് ആറു മാസസമയപരിധിയെന്നും പാർലമെൻറിൽ ചർച്ച ചെയ്യാതെയും, നിയമകാര്യ കമീഷൻറെ റിപ്പോർട്ടുകൾ പരിഗണിക്കാതെയും ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ഇതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

Leave A Comment