തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, ഗണഗീതവിവാദത്തിൽ സുരേഷ് ഗോപി

  • Home-FINAL
  • Business & Strategy
  • തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, ഗണഗീതവിവാദത്തിൽ സുരേഷ് ഗോപി

തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, ഗണഗീതവിവാദത്തിൽ സുരേഷ് ഗോപി


കൊച്ചി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിനു ജാതിയോ മതമോ ഇല്ല. കുട്ടികൾ സന്തോഷം ആഘോഷിക്കുകയായിരുന്നു. യായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ”ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയുള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്ക്കുന്നത്. അത് നിർത്തൂ. എസ്സി എസ്ടി ഉന്നതികളിലെ ദുരവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്”-സുരേഷ് ഗോപി പറഞ്ഞു.

വന്ദേഭാരത് ട്രെയിനിൽ സ്‌കൂൾ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്‌പെഷൽ യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വിഡിയോയാണ് വിവാദമായത്. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

Leave A Comment