മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്;ഹാർമണി 2025 സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്;ഹാർമണി 2025 സംഘടിപ്പിച്ചു

മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്;ഹാർമണി 2025 സംഘടിപ്പിച്ചു


മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം ഹാർമണി 2025 മൈലപ്ര സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പ്രവാസി സൗഹൃദയ ട്രസ്റ്റിന്റെ പ്രസിഡന്റ് മുരളി എസ് പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാർമണി 2025 ജനറൽ കൺവീനർ ബിനു മനോഹർ ഏവർക്കും സ്വാഗതം ആശംസിച്ചു.

സമ്മേളനം സംസ്ഥാന വനിതാ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മൈലപ്രാ പ്രവാസി സൗഹൃദയ ട്രസ്റ്റിന്റെ ആദ്യ മെമ്പർഷിപ്പ് സക്കറിയ ഫിലിപ്പോസിന് നൽകി.

ഈ വർഷത്തെ ചാരിറ്റി പ്രോജക്ട് ആയ പ്രവാസി സ്നേഹ സ്പർശത്തിൻറെ ഉദ്ഘാടനം കോന്നി എം എൽ എ അഡ്വ: കെ യൂ ജനീഷ് കുമാർ നിർവഹിച്ചുകൊണ്ട് തുക പ്രവാസി സ്നേഹ സ്പർശം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ മൈലപ്ര ഗ്രാമപഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരമ്പരാഗത കർഷകരെയും പ്രവാസി സൗഹൃദ കൂട്ടായ്മയിലെ 10th & 12th ൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കുകയും ചെയ്തു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ഏഴാം വാർഡ് മെമ്പർ കെ എസ് പ്രതാപൻ, റാണി തോമസ്, ഹരി നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രസ്റ്റ് ജോ: സെക്രട്ടറി അനീഷ് മൈലപ്രാ ഏവർക്കും നന്ദി പറഞ്ഞു.

കേരള ഫോക്ലോർ അക്കാദമി അംഗം അഡ്വ സുരേഷ് സോമയുടെ നേതൃത്വത്തിൽ ബഡാ ബുറാ സംഗീത വിരുന്നും അരങ്ങേറി.

Leave A Comment