മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു

മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു


മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന മൈലപ്ര എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലെ പ്രവാസികൾ ജൻമനാട്ടിൽ ഒരുമിച്ചു കൂടണം എന്ന ആഗ്രഹത്തെ മുൻനിർത്തിയാണ് ജൂലായ് 20 ഞായറാഴ്ച വൈകുന്നേരം മൂന്നുമണി മുതൽ മൈലപ്ര സെൻ്റ് ജോർജ് ഓഡിറ്റോറിയത്തിൽ വച്ച് ഹാർമണി 2025 എന്ന പേരിൽ ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലോകത്തിൻ്റെ വിവിധ ഇടങ്ങളിലുള്ള പ്രവാസികൾ പരസ്പരം ആശയവിനിമയം നടത്തുകയും , സൗഹൃദ വേദികൾ ഒരുക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ കാര്യങ്ങളിൽ സജീവമാകുകകയും വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു പോരുകയും ചെയ്തിട്ടുണ്ട്. ജൂലായ് 20ന് നടക്കുന്ന സംഗമത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഹാർമണി 2025 പൊതുസമ്മേളനം ഉൽഘാടനം ചെയ്യും.പതനതിട്ടയുടെ എം പി ആൻ്റോ ആൻ്റണി മുഖ്യാതിഥിയായും കോന്നി എം എൽ എ കെ യു ജനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. കൂടാതെ സമ്മേളനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

മൈലപ്രാ പ്രവാസി സൗഹൃദയ ട്രസ്റ്റിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും, സമൂഹത്തിൽ വിവിധ ശ്രേണികളിൽ വ്യക്തിമുദ്രപതിച്ചവർക്കുള്ള ആദരവും, പ്രവാസി സ്നേഹസ്പർശം ചാരിറ്റി പ്രൊജക്റ്റ് ഉദ്ഘാടനവും വിതരണവും സമ്മേളനത്തിൽ വെച്ച് നടത്തും.മൈലപ്ര പ്രവാസി കൂട്ടായ്മയിലെ കുടുംബാഗങ്ങളുടെ കലാ പരിപാടികളും ,പ്രശസ്ഥ നാടൻ പാട്ട് ഗായകനും ഫോക് ലോർ അക്കാഡമി ഡയറക്ടറുമായ അഡ്വ സുരേഷ് സോമ നയിക്കുന്ന ബഡാ ബുറാ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

Leave A Comment