സ്പെയിനിലെ പേപ്പർ വർക്കുകൾ പൂർത്തിയായതിനെ തുടർന്ന് മോനി ഓടികണ്ടത്തിലും കുടുംബവും അന്ത്യ കർമ്മങ്ങൾക്കായി ഇന്ന് നാട്ടിലേക്ക് തിരിക്കും.
ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മർവിൻ തോമസ് മാത്യു വിന്റെ അകാല വിയോഗത്തിൽ ബഹ്‌റൈൻ മിഡിയ സിറ്റിയിൽ വെച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അനുശോചന പ്രമയം അവതരിപ്പിച്ച് സംസാരിച്ചു.

മൗന പ്രാർത്ഥനക്കു ശേഷം സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ. അനീഷ് സാമൂവൽ ജോൺ, സി എസ് ഐ ബഹ്‌റൈൻ സൗത്ത് കേരള ഡായോസിസ് വികാരി ഫാ.അനൂപ്,പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ജേതാവ് സോമൻ ബേബി, സീനിയർ ഡോക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ പി വി ചെറിയാൻ, ഇന്ത്യൻ സ്കൂളിന് വേണ്ടി ബോർഡ് മെമ്പർ ബിജു ജോർജ്, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ്, കന്നഡ ക്ലബ് പ്രസിഡന്റ് ആനന്ദ ലോബോ, കെ എസ് സി എ അംഗം യൂ കെ അനിൽ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ക്കുവേണ്ടി ബിനു എന്നിവർ സംസാരിച്ചു.

സമൂഹത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന മോനി ഒടിക്കണ്ടത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും,പ്രിയ പുത്രൻറെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന മോനി ഒടിക്കണ്ടത്തിലിനും കുടുംബത്തിനും ബിഎംസിയുടെ അനുശോചനം അറിയിക്കുന്നതായും ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

പൊതു സമൂഹത്തോട് ചാരിതാർത്ഥ്യത്തോടെ പ്രവർത്തിച്ച ആളായിരുന്നു മെർവിൻ എന്നും വേർപാടിൽ ദുഃഖിതനെന്നും റവ. അനൂപ് അനുശോചന യോഗത്തിൽ അറിയിച്ചു.പ്രിയ മർവിന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തിന് എല്ലാ അനുശോചനവും അറിയിക്കുന്നു എന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ സോമൻ ബേബി പറഞ്ഞു.

ഇടവകക്കും ,പൊതു സമൂഹത്തിനും ഏറെ നന്മ പ്രവർത്തികൾ ചെയ്യുന്ന ഒരു കുടുംബമാണ് പ്രിയ മോനിച്ചായന്റെ എന്നും മകന്റെ വേർപാടിൽ ഇടവകയുടെ അനുശോചനം അറിയിക്കുന്നു എന്നും റവ അനീഷ് സാമുവേൽ പറഞ്ഞു.
IMAC ബഹ്‌റൈൻ മീഡിയ സിറ്റി,സെൻ്റ് പോൾസ് മാർത്തോമാ ചർച്ച്,CSI ബഹ്‌റൈൻ ദക്ഷിണ കേരള ഭദ്രാസനം,ഇന്ത്യൻ സ്കൂൾ,ഇന്ത്യൻ ക്ലബ്,
കന്നഡ ക്ലബ്ബ്, കെ.എസ്.സി.എ,
ഗുരുദേവ സോഷ്യൽ സൊസൈറ്റി,
ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം,
ബഹ്റൈൻ മലപ്പുറം ജില്ലാ അസോസിയേഷൻ,
ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം,
ബഹ്റൈൻ ശൂരനാട് കൂട്ടായ്മ,കാൻസർ കെയർ ഗ്രൂപ്പ്,
എറണാകുളം ജില്ല ഫ്രറ്റേണിറ്റി,
അടൂരിൻ്റെ സുഹൃത്തുക്കൾ,
കനോലി നിലമ്പൂർ കൂട്ടായ്മ,കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ,
കായംകുളം പ്രവാസി കൂട്ടായ്മ, ബഹ്റൈൻ
കേരള നേറ്റീവ് ബോൾ അസോസിയേഷൻ,
കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ, ബഹ്‌റൈൻ
കോട്ടയം പ്രവാസി ഫോറം, ബഹ്റൈൻ
കൊയിലാണ്ടി കൂട്ടം,
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ,
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം,
കുടുംബ സൗഹൃദ വേദി, ബഹ്റൈൻ
ലൈഫ് ഓഫ് കെയറിംഗ്, ബഹ്‌റൈൻ
ലൈറ്റ്സ് ഓഫ് കയ്ന്റസ്, ബഹ്റൈൻ
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ,
മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ,
മുഹറക് മലയാളി സമാജം,
മൈത്രി ബഹ്റൈൻ,
നവകേരള ബഹ്റൈൻ,
നിയാർക്ക്
ഒ.ഐ.സി.സി,
PAAN ബഹ്റൈൻ,
പടവ് കുടുംബ വേദി,
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ,
പ്രവാസി ലീഗൽ സെൽ,
സഹൃദയ പയ്യന്നൂർ,
സെവൻ ആർട്സ് കൾച്ചറൽ ഫോറം,
ബഹ്‌റൈൻ സിസ്റ്റേഴ്‌സ് നെറ്റ്‌വർക്ക്,
സാമൂഹിക പ്രവർത്തകർ, ബഹ്റൈൻ
യുണൈറ്റഡ് പേരൻ്റ്സ് പാനൽ, ISB ബഹ്റൈൻ,
വോയ്സ് ഓഫ് ആലപ്പി ബഹ്റൈൻ,
WMF ബഹ്റൈൻ ചാപ്റ്റർ,
വേൾഡ് മലയാളി കൗൺസിൽ തുടങ്ങി നാല്പത്തിയാറ് പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും അനുശോചന യോഗത്തിൽ സംസാരിച്ചു. രാത്രി 8.30 -ന് ആരംഭിച്ച അനുശോചന യോഗം 10.30 -ന് അവസാനിച്ചത്.

