മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും കൂടാതെ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.എംസിഎംഎ യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷത വഹിച്ച ചടങ്ങിൽ അവിനാഷ്, ശ്രീജിഷ് വടകര, ഷെഫിൽ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്രി അനീഷ് ബാബു സ്വാഗതവും, ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.

