മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പിന് തുടക്കമായി: ബഹ്റൈൻ്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്

  • Home-FINAL
  • Business & Strategy
  • മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പിന് തുടക്കമായി: ബഹ്റൈൻ്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്

മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പിന് തുടക്കമായി: ബഹ്റൈൻ്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്


സെലിബ്രേറ്റ് ബഹ്റൈന്‍’ സീസണിന്റെ ഭാഗമായി നടക്കുന്ന ‘മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. മുഹറഖ് നൈറ്റ്സിന്റെ നാലാം പതിപ്പ് ഡിസംബര്‍ 30 വരെ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകീട്ട് 5 മുതല്‍ രാത്രി 10 മണി വരെയും വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 12 വരെയും ദിവസവും നടക്കും.സ്‌കെച്ചിംഗ് ടൂറുകള്‍, ഫോട്ടോഗ്രാഫി ടൂറുകള്‍, പേളിംഗ് പാത്ത് ഹെറിറ്റേജ് ടൂറുകള്‍, ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് ആര്‍ക്കിടെക്ചര്‍ അസോസിയേഷന്‍ ,സംഘടിപ്പിക്കുന്ന മാരിടൈം ടെയില്‍സ്, എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പൈതൃക അനുഭവങ്ങള്‍ ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു . സാംസ്‌കാരിക സ്‌കൂട്ടര്‍ ടൂറുകള്‍, സാഹിത്യ ടൂറുകള്‍, പേള്‍ മ്യൂസിയത്തിലെ പ്രത്യേക ടൂറുകള്‍ – സിയാദി മജ്ലിസ് എന്നിവയും ലഭ്യമാണ്.നഗരത്തിന്റെ സമ്പന്നവും ഊര്‍ജ്ജസ്വലവുമായ ചരിത്രത്തെ ആഘോഷിക്കുന്ന, ഖല്‍അത്ത് ബു മാഹിര്‍ മുതല്‍ പേള്‍ മ്യൂസിയം – സിയാദി മജ്ലിസ് വരെയുള്ള പേളിംഗ് പാതയിലൂടെ ആഘോഷങ്ങള്‍ നടക്കും. ബഹ്റൈന്റെ സ്വത്വത്തെയും മുഹറഖിന്റെ ദീര്‍ഘകാല പൈതൃകത്തെയും ആഘോഷിക്കുന്ന മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ സെലിബ്രേറ്റ് ബഹ്റൈന്‍ സീസണ്‍ കലണ്ടറിലെ ഒരു പ്രധാന സംഭവമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു.

Leave A Comment