മുഹറഖ് നൈറ്റ്സിന് ഒരുങ്ങി ബഹ്റൈൻ: ഡിസംബർ ഒന്നു മുതൽ നടക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  • Home-FINAL
  • Business & Strategy
  • മുഹറഖ് നൈറ്റ്സിന് ഒരുങ്ങി ബഹ്റൈൻ: ഡിസംബർ ഒന്നു മുതൽ നടക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മുഹറഖ് നൈറ്റ്സിന് ഒരുങ്ങി ബഹ്റൈൻ: ഡിസംബർ ഒന്നു മുതൽ നടക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു


ഡിസംബർ ഒന്നു മുതൽ 30 വരെ നടക്കുന്ന നാലാമത് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് ആണ് ബഹ്റൈനിലെ ചരിത്രനഗരമായ മുഹറഖിന്റെ പൈതൃകവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടുന്ന പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. മുഹറഖിലെ പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക.രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കാൻ ഈ സുപ്രധാന പരിപാടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് അറിയിച്ചു. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ നടക്കുക. വ്യാഴം മുതൽ ശനി വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെയും പ്രവർത്തനസജ്ജമാകും. മുഹറഖിലെ പേളിങ് പാത്തിലും പരിസരത്തെ ചരിത്രപരമായ കെട്ടിടങ്ങളിലും എല്ലാ ദിവസവും ലൈവ് മ്യൂസിക്കൽ പ്രകടനങ്ങൾ അടക്കമുള്ള വിവിധതരം സാംസ്കാരിക-കലാപരിപാടികൾ അരങ്ങേറും. .കലാപ്രദർശനങ്ങൾ, ഡിസൈൻ, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ, ഭക്ഷണ കോർട്ടുകൾ, സംഗീതപരിപാടികൾ, ഗൈഡഡ് ടൂറുകൾ എന്നിവയും ആഘോഷത്തിന്‍റെ ഭാഗമായുണ്ടാകും. പരിപാടിയുടെ കൂടുതൽ വിവരങ്ങളും ദൈനംദിന ഷെഡ്യൂളും പേളിങ് പാത്തിന്‍റെ വെബ്സൈറ്റിലും ബി.എ.സി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ് ‘

Leave A Comment