അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി

  • Home-FINAL
  • Kerala
  • അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി

അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി


കൊച്ചി: ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം കൊണ്ടാണെന്ന് അമ്മൂമ്മ റോസിയുടെ (66) മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ച് കഴുത്തിനു മുറിവേൽപ്പിച്ചായിരുന്നു കൊലപാതകം. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്.

മാനസികപ്രശ്‌നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ദേഷ്യം വന്നതിനാൽ കൊന്നു എന്നു മാത്രമാണ് ആശുപത്രിയിൽ വച്ച് റോസി പൊലീസിനു മൊഴി നൽകിയത്. ഇത് കുഞ്ഞിനോടാണോ അതോ മറ്റു കുടുംബാംഗങ്ങളോടാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ കുഞ്ഞിന്റെ മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് നാലരയോടെ സംസ്‌കാരം നടത്തി.

Leave A Comment