മൈത്രി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

മൈത്രി ബഹ്‌റൈൻ യാത്രയയപ്പ് നൽകി


മൈത്രി ബഹ്‌റൈൻ മീഡിയ കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ഫരീദ് മീരാൻ ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ മൈത്രി ബഹ്‌റൈൻ അദ്ദേഹത്തിന് മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, കോഓർഡിനേറ്റർ മുസ്തഫ സുനിൽ, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർഷിപ്പ് സെക്രട്ടറിമാരായ നവാസ് കുണ്ടറ, റ ജബുദ്ദീൻ ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ്, ഷിറോസ്, എന്നിവർ സന്നിഹിതരായിരുന്നു.

സംഘടനയോടുള്ള അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തിനും വിലമതിക്കപ്പെട്ട സംഭാവനകൾക്കും നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഫരീദ് മീരാന്റെ ഭാവി ജീവിതത്തിന് മൈത്രി ബഹ്‌റൈൻ എല്ലാ വിജയങ്ങളും നേർന്നു.

Leave A Comment