മെയ്ദിനത്തിൽ ആസ്ക്റിലുള്ള തൊഴിലാളി ക്യാമ്പിൽ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തുകൊണ്ട് മെയ്ദിനം ആഘോഷിച്ചു.പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്തത്തിൽ ചാരിറ്റി കൺവീനർ അൻവർ ശൂരനാട് കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോ ഓർഡിനേറ്റർ സുനിൽ ബാബു, മെമ്പർഷിപ്പ് കൺവീനർ അബ്ദുൾ സലിം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയിന്റ് സെക്രട്ടറി ഷബീർ അലി, റജബുദ്ദീൻ , അജാസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര,മീഡിയ കൺവീനർ ഫരീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.