ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം” എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ വിജയകരമായി സംഘടിപ്പിച്ചു.

അൽഹിലാൽ പ്രീമിയർ മെഡിക്കൽ സെന്റർ സഗയ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സെമിനാറിന് ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ജോർജ് കെ ആന്റണി (MBBS, MD) നേതൃത്വം നൽകി.റമദാൻ മാസത്തിൽ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുൻകരുതലുകൾ, ഉപവാസകാലത്തെ ഭക്ഷണക്രമം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിശദമായ ക്ലാസ് അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.

മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ രക്ഷാധികാരി റഹീം ഇടകുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, സൽമാനുൽ ഫാരിസ്, അൻവർ നിലമ്പൂർ, കെപിഎ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു കോയിവിള, മെമ്പർഷിപ്പ് കൺവീനർ അബ്ദുൾ സലിം, ഹോസ്പിറ്റൽ ഹെഡ് പ്യാരിലാൽ, നവാസ് കുണ്ടറ, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജോയിന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർഷിപ്പ് കൺവീനർമാരായ റജബുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാം തേവലക്കര, നിസാർ വടക്കുംതല, അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നൗഷാദ് തയ്യിൽ, സഹദ് സലീം, മുഹമ്മദ് സിയാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.തുടർന്ന് സെമിനാറിന് ക്ലാസ് എടുത്ത ഡോ: ജോർജ് കെ ആന്റണിയ്ക്ക് മൈത്രി ബഹ്റൈൻ മൊമെന്റോ നൽകി ആദരിച്ചു. ട്രഷറർ അബ്ദുൽ ബാരിയുടെ നന്ദിയോടെ ചടങ്ങുകൾ സമാപിച്ചു.

