കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി

  • Home-FINAL
  • Kerala
  • കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി

കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി


കൊച്ചി: കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ് മാർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി.

നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്ന തിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിൻറെ തലയിലും മുറിവുണ്ടായി. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്.

 

Leave A Comment