നൗകാ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സഖാക്കൾ ടി പി ചന്ദ്രശേഖരൻ സഖാവ് കെ എസ് ബിമൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ജൂലൈ 11 വെള്ളിയാഴ്ച സെഗയ യിലുള്ള ബിഎംസി ഹാളിൽവെച്ച് നടന്ന അനുസ്മരണ യോഗം നൗക ബഹറിന്റെ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗത പറഞ്ഞ ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ കെഎംസിസിയുടെ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

നൗക ബഹ്റിന്റെ ട്രഷറർ ബിനു കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് ബഹ്റൈനിലെ വിവിധ സംഘടനനേതാക്കൾ ആയ എസ് വി ബഷീർ, യുകെ അനിൽകുമാർ, രഞ്ചൻ കച്ചേരി,ഷിബിൻ തോമസ്, ബാലകൃഷ്ണൻ ഡേവിസ് , യുകെ ബാലൻ. ഗഫൂർ കൈയ്പ്പ മംഗലം,സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. നൗക വൈസ് പ്രസിഡന്റ് നിജേഷ് കാവുംതൊടി നന്ദി രേഖപ്പെടുത്തി.

