ശതകോടീശ്വരൻ  പതിനായിരം കോടിയുടെ സ്വത്ത് എഴുതിവച്ചു;  കണ്ണഞ്ചിക്കുന്ന പണം കിട്ടാൻ പോകുന്നത് സാക്ഷാൽ നെയ്മർക്ക്

  • Home-FINAL
  • International
  • ശതകോടീശ്വരൻ  പതിനായിരം കോടിയുടെ സ്വത്ത് എഴുതിവച്ചു;  കണ്ണഞ്ചിക്കുന്ന പണം കിട്ടാൻ പോകുന്നത് സാക്ഷാൽ നെയ്മർക്ക്

ശതകോടീശ്വരൻ  പതിനായിരം കോടിയുടെ സ്വത്ത് എഴുതിവച്ചു;  കണ്ണഞ്ചിക്കുന്ന പണം കിട്ടാൻ പോകുന്നത് സാക്ഷാൽ നെയ്മർക്ക്


റിയോഡി ജനീറോ: ജീവിതം മുഴുവൻ സമ്പാദിച്ച പതിനായിരം കോടി രൂപയുടെ തന്റെ മുഴുവൻ സ്വത്തും ഒരു ശത കോടീശ്വരൻ വിൽപ്പത്രത്തിൽ എഴുതി വച്ചതാണ് ഇപ്പോഴത്തെ വൈറൽ വാർത്ത. അജ്ഞാതനായ ഒരു ശതകോടീശ്വരനാണ് തന്റെ മരണശേഷം തന്റെ മുഴുവൻ സ്വത്തും ലോകപ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന്റെ പേരിൽ എഴുതി വച്ചത്. 846 മില്യൺ പൗണ്ട് വരുന്ന സ്വത്താണ് നെയ്മറുടെ പേരിൽ എഴുതിവച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണപ്പെട്ട ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെയാണ് തന്റെ പതിനായിരം കോടിക്ക് അടുത്ത് വിലമതിക്കുന്ന സ്വത്ത് അദ്ദേഹം നെയ്മർക്ക് നൽകാൻ തീരുമാനിച്ചത്. ബ്രസീലിലെ പോർട്ടോ അലെഗ്ര നഗരത്തിൽ വച്ചാണ് വിൽപ്പത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കോടീശ്വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം സ്വത്ത് മുഴുവൻ തന്റെ പേരിലേക്ക് മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാൻ നെയ്മർ തയ്യാറായിട്ടില്ല.

നെയ്മറിന് സ്വന്തം പിതാവ് നെയ്മർ സീനിയറുമായുണ്ടായിരുന്ന അടുത്ത ബന്ധം മരിച്ചുപോയ പിതാവിനെ ഓർമിപ്പിക്കുന്നുവെന്ന് കുറിച്ചാണ് ഇയാൾ സ്വത്ത് മുഴുവനായി നെയ്മറിന് എഴുതിവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave A Comment