ജീവകാരുണ്യ കലാ കായിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി ലുലു എക്സ്ചേഞ്ച്മായി സഹകരിച്ച് നടത്തിയ ഓപ്പൺ പെനാൽറ്റി ഷൂട്ട് ഔട്ട് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു .ഹെഡ് ഓഫ് ഓപറേഷൻസ് ടോൺസി ഈപ്പൻ, അക്കൗണ്ട്സ് മാനേജർ ജോൺ മത്തായി,ഡിജിറ്റൽ പ്രൊഡക്ട് ഇൻ ചാർജ് അരുൺ വിശ്വംഭരൻ, കെ എഫ് എ ജനറൽ സെക്രട്ടറി സജാദ് സുലൈമാൻ, ബിഫ വൈസ് പ്രസിഡന്റ് മുസ്തഫ,സി എൻ ബി കെ സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം,അസി. ട്രെഷറർ ലാലു ചെറുവോട്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുൻ സെക്രട്ടറിയും നിലമ്പൂർ എഫ് സി കോർഡിനേറ്ററുമായ മനു തറയ്യത്ത് നന്ദി പറഞ്ഞു.32 ടീമുകൾ പങ്കെടുത്ത വാശിയേറിയ ഷൂട്ട് ഔട്ട് മത്സരത്തിൽ എഫ് സി ഗ്രോ ചാമ്പ്യന്മാരായി.ഫസ്റ്റ് റണ്ണർ അപ്പ് സോക്കർ എഫ് സി, സെക്കന്റ് റണ്ണർ അപ്പ് ഫ്ലീറ്റ് ലൈൻ എഫ് സി, തേർഡ് റണ്ണർ അപ്പ് ജിദ്ദാലി എഫ് സിയും നേടി.

ബെസ്റ്റ് ഗോൾകീപ്പർ നവാഫ് (എഫ് സി ഗ്രോ), ടോപ് സ്കോറെർ സാലിഹ് ( എഫ് സി ഗ്രോ), ടോപ് സ്കോറർ അമൽ(സോക്കർ എഫ് സി) എന്നിവർ കരസ്ഥമാക്കി. ബഹ്‌റൈൻ ചരിത്രത്തിൽ ആദ്യമായി നടത്തിയ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിന് നിലമ്പൂർ എഫ് സി ടീം അംഗങ്ങളും, കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.ശിഫ അൽ ജസീറ ടൂർണമെന്റിന് മെഡിക്കൽ സപ്പോർട്ട് ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി എൻ ബി കെ എക്സിക്യൂട്ടീവ് അംഗം ജോജി പുന്നുസിന് യാത്രയയപ്പ് നൽകി.

ലേഡീസ് വിംങ്ങിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും അരങ്ങേരി.

