നിറം –2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • നിറം –2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു

നിറം –2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു


ബഹ്റൈൻ മലയാളി പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സംഗീത വിരുന്നായ നിറം 2025, നിറമേറിയ ആദ്യ തുടക്കം കുറിച്ചത് 2025 ഒക്ടോബർ 29 ന് ബുധനാഴ്ച സൽമാനിയയിലെ കെ സിറ്റി ഹാളിൽ നടന്ന ഗ്രാൻഡ് പോസ്റ്റർ പ്രകാശന ചടങ്ങിലൂടെയാണ്.

ബഹ്റൈൻ നിന്നുമുള്ള പ്രമുഖ മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണൻ പിള്ള, പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ. എസ്, പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യ പോസ്റ്റർ പ്രകാശനം നടത്തി. ബഹ്റൈൻ മലയാളി സമൂഹത്തിന്റെ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഈ വൻസാംസ്കാരിക ആഘോഷം ഒരുക്കിയ സംഘാടകർക്കു ഉദ്ഘാടന ചടങ്ങിൽ രാധാകൃഷ്ണൻ പിള്ള അഭിനന്ദനം അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ വരാനിരിക്കുന്ന പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങളും മാധ്യമങ്ങളോട് പങ്കുവച്ചു.

നിറം 2025 സംഗീത വിരുന്ന് ഡിസംബർ 15, 2025 (തിങ്കളാഴ്ച) വൈകുന്നേരം 7.00 മണിക്ക് ശേഷം ബഹ്റൈൻ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. ജിസിസി മുഴുവൻ ഭാഗങ്ങളിൽ നിന്നുമുള്ള 1600-ലധികം പ്രേക്ഷകർ, വിശിഷ്ട അതിഥികൾ, കലാസ്വാവാദകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.നിറം 2025-ന്റെ പ്രധാന ആകർഷണമായിരിക്കും മലയാള സിനിമയുടെ “ചോക്ലേറ്റ് ബോയ്” എന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബൻ, കൂടാതെ പ്രശസ്ത ഗായകനും പദ്മശ്രീ എം. ജി. ശ്രീകുമാർ നയിക്കുന്ന സംഗീത സംഘത്തിന്റെ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്. കൂടാതെ സ്റ്റാൻഡ്-അപ്പ് കോമഡി രാജാവ് രമേഷ് പിഷാരടിയുടെ മികവുറ്റ ഹാസ്യ അവതരണം പ്രേക്ഷകർക്ക് സംഗീതവും കോമഡിയും വിനോദവും സമന്വയിപ്പിച്ചൊരു വിശിഷ്ട അനുഭവമായിരിക്കും.

ഹാപ്പി ഹാൻഡ്‌സ് പബ്ലിസിറ്റി & അഡ്വർടൈസിംഗ് WLL-ന്റെ ബാനറിൽ സംഘടിപ്പിക്കുന്ന നിറം 2025, ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരു സമർപ്പണമായി സമൂഹത്തിന്റെ ഐക്യവും സംസ്കാരവും കലാപ്രതിഭയും പ്രതിഫലിപ്പിക്കുന്ന വേദിയായിരിക്കും എന്ന് സംഘാടകർ വ്യക്തമാക്കി – നിറം 2025 കലയും സംഗീതവും ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു വേദിയാണ്, ബഹ്റൈനിലെ മലയാളി സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം.

പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ. എസ്., പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത്, ട്രഷറർ രവി ആർ. പിള്ള, കമ്മിറ്റി അംഗങ്ങൾ മോനി ഒടിക്കണ്ടത്തിൽ, ജേക്കബ് തെക്കുതോട്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, ആർട്ടിസ്റ്റ് മാനേജർ ബ്ലെസൺ തേൻമല, മീഡിയ കോ-ഓർഡിനേറ്റർ സത്യൻ പേരമ്പ്ര, മറ്റു കമ്മിറ്റി അംഗങ്ങളായ തോമസ് ഫിലിപ്പ്, ജയേഷ് തണ്ണിക്കൽ, മനോജ് പീലിക്കോട്, ദീപു എം. കെ., വിനയചന്ദ്രൻ ആർ. നായർ എന്നിവരും നിരവധി വിശിഷ്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
സംഘാടക സംഘം ബഹ്റൈൻ മലയാളി സമൂഹത്തിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി, നിറം 2025 നെ അതുല്യ വിജയമാക്കാൻ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ. എസ്. – +973 3871 1299 / പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത് – +973 3389 3366.

Leave A Comment