2024 മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി

  • Home-FINAL
  • Business & Strategy
  • 2024 മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി

2024 മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി


പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും സമാനതകളില്ലാത്ത വിജയം പ്രദർശിപ്പിച്ചു, 100 ശതമാനം വിജയം നേടി. ഈ വർഷം ബോർഡ് പരീക്ഷയെഴുതിയ 193 കുട്ടികളിൽ 167 പേർ 91 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ first ക്ലാസ് കരസ്ഥമാക്കി.

സ്‌കൂൾ ടോപ്പറായി ആൽഫിയ റീജൻ വർഗീസ് 98 ശതമാനവും നന്ദിനി ശ്രീദേവി കുമാരവേലും ഇഷിക രഞ്ജിത് നായരും 96.2 % നേടി രണ്ടാം സ്ഥാനവും ദിവ്ജോത് സിംഗ് ബാൽ 96 % നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ പരീക്ഷയെഴുതിയ 194 കുട്ടികളിൽ 174 പേർ 101 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി.

സയൻസ് സ്ട്രീമിൽ, 98% സ്കോർ നേടി സുദർശൻ രംഗനാഥൻ ബഹ്റൈനിലെ 7 CBSE സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി Island ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടു . തൊട്ടുപിന്നിൽ, 96.4% സ്കോർ നേടിയ മാർവിൻ ഫ്രാൻസിസ് കൈതാരത്ത് രണ്ടാം സ്ഥാനവും, 94.6% നേടിയ ഫിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

കൊമേഴ്‌സ് സ്ട്രീമിൽ 93.6 % സ്‌കോറോടെ കൃതിക ശർമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഷാഹിദ് ഷംനാദ് 93.4% സ്കോർ നേടി രണ്ടാം സ്ഥാനവും ഹാദിയ സലീം 93% സ്കോറുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ ചെയർമാൻ ഡോ.ജാൻ എം.ടി.തോട്ടുമാലിൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവർ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയും അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

മികച്ച വിജയത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ കെ.ഗോപിനാഥമേനോൻ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ശ്രീ ഗോപിനാഥമേനോൻ എല്ലാ വിദ്യാർത്ഥികൾക്കും തൻ്റെ ആശംസകൾ അറിയിക്കുകയും അവരുടെ കഠിനാധ്വാനത്തിനും മികച്ച പ്രകടനത്തിനും പ്രശംസിച്ചതോടൊപ്പം ടോപ്പേഴ്സിനെയും ആത്മാർത്ഥമായി അഭിനന്ദിക്കുകയും ചെയ്തു.

Leave A Comment