ന്യൂ ഇന്ത്യൻ സ്കൂൾ, New MUNചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ന്യൂ ഇന്ത്യൻ സ്കൂൾ, New MUNചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു

ന്യൂ ഇന്ത്യൻ സ്കൂൾ, New MUNചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു


ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ MUN ചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു. നവംബർ 14 മുതൽ 15 വരെ ടൂർ ക്യാമ്പസിൽ നടന്ന സമ്മേളനം സെക്രട്ടറി ജനറൽ നഹ്രീൻ മറിയവും, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അഹാൻ കാംബ്ലെയും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ എംബസിയിലെ അറ്റാഷെ ലവീഷ് ചൗഹാൻ,ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ; ഡയറക്ടർ ജോബി അഗസ്റ്റിൻ; പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ;വൈസ് പ്രിൻസിപ്പൽ പി മോഹൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ന്യൂ MUN 7 സ്റുഡൻ്റ് ഡയറക്ടർ ഫിഡൽ മരേക്കാർ സ്വാഗതം ആശംസിച്ചു. ബഹിരാകാശ , AI ധാർമ്മികത, ഡിജിറ്റൽ സ്വകാര്യത, പരിസ്ഥിതി നയതന്ത്രം, പാൻഡെമിക് സാമ്പത്തികശാസ്ത്രം, സുസ്ഥിര വികസനം എന്നിവയുൾപ്പെടെ സമകാലികവും ഭാവിയിലുമുള്ള ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്ന 12 കമ്മിറ്റികൾ ന്യൂMUN 7 ൻ്റെ ഭാഗമായി ഉണ്ടായിരുന്നു.

നിരവധി വിഷയങ്ങളിലുള്ള സംവാദം, ചർച്ചകൾ , തുടങ്ങിയവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.സമാപന ദിവസം ഉജ്ജ്വല പ്രകടനം കാഴ്ചവച്ചവർക്ക് ഉള്ള സമ്മാനദാനവും ഒരുക്കിയിരുന്നു.

Leave A Comment