നിയമസഭാ തിരഞ്ഞെടുപ്പ്: കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും, ശ്യാമള തളിപ്പറമ്പിൽ

  • Home-FINAL
  • Business & Strategy
  • നിയമസഭാ തിരഞ്ഞെടുപ്പ്: കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും, ശ്യാമള തളിപ്പറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പ്: കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും, ശ്യാമള തളിപ്പറമ്പിൽ


കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനും തീരുമാനമായി. ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത്. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ ശൈലജ താത്പര്യപ്പെട്ടെങ്കിലും അവിടെ നിന്ന് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്‌. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം കെ.കെ. ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് കെ.കെ. ശൈലജ മത്സരിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

പേരാവൂരിലേക്ക് കെ.കെ. ശൈലജ മാറുമ്പോൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മട്ടന്നൂരിൽ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാറി, അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കും. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പേരാവൂരിലെ സിറ്റിങ് എം.എൽ.എ. ശൈലജ കൂടി വരുന്ന പക്ഷം സണ്ണി ജോസഫ്‌ -കെ.കെ. ശൈലജ മത്സരത്തിനാണ് കളമൊരുങ്ങുന്നത്‌. 2006-ൽ പേരാവൂരിൽ കെ.കെ. ശൈലജ മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ, 2011-ൽ സണ്ണി ജോസഫിനോട് ശൈലജ തോറ്റു. നിലവിൽ സണ്ണി ജോസഫ് ആണ് പേരാവൂരിലെ സിറ്റിങ് എം.എൽ.എ.
. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ലെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ശൈലജയെ മൽസരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു, അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവു നൽകാമെന്ന തീരുമാനവുമുണ്ടായി. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചതായി വിവരമുണ്ടായിരുന്നു.

5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. 2016ൽ കൂത്തു പറമ്പിൽനിന്ന് 12,291 വോട്ടിനു വിജയിച്ചു. ജെഡിയുവിലെ കെ.പി.മോഹനനായിരുന്നു എതിരാളി. 2011ൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു പരാജയപ്പെട്ടു. 2006ൽ പേരാവൂരിൽ 9,099 വോട്ടിനു വിജയിച്ചു. കോൺഗ്രസിലെ എ.ഡി.മുസ്തഫയായിരുന്നു എതിരാളി.

Leave A Comment