നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു


ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട്കൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ ഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും നൗഫൽ നന്തി ട്രെഷററായും അനസ് ഹബീബ് ഇന്റെർണൽ ഓഡിറ്ററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ (വൈസ് ചെയർമാൻമാർ), ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ്‌ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജമീല അബ്ദുൽറഹ്‌മാൻ, ആബിദ ഹനീഫ്, സാജിത കരീം (രക്ഷാധികാരികൾ), അഭി ഫിറോസ് (പ്രസിഡണ്ട്), ജിൽഷ സമീഹ്‌ (സെക്രട്ടറി), സാലിഹ ബഷീർ (ട്രെഷറർ), ഷമീമ ഷബീർ (കോഓർഡിനേറ്റർ), നൗഷിദ നൗഫൽ (വൈസ് പ്രസിഡണ്ട്), മുഫീദ മുജീബ് (ജോയിന്റ് സെക്രട്ടറി) ഒപ്പം 16 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വനിതാ വിഭാഗത്തിൽ പ്രവർത്തിക്കും

Leave A Comment