നൗക ബഹ്‌റൈൻ കിങ്‌സ് ഡെന്റൽ സെന്ററുമായി ചേർന്ന് ഫ്രീ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കിങ്‌സ് ഡെന്റൽ ക്ലിനിക്കിന്റെ റിഫാ ബ്രാഞ്ചിൽ വച്ചു നടന്ന ഡെന്റൽ ചെക്കപ്പിൽ ഡോക്ടർ പ്രിൻസ് ദന്തപരിപാലനത്തെ കുറിച്ചും പല്ലുകൾക്ക് വരാൻ സാധ്യത ഉള്ള അസുഖങ്ങളെ കുറിച്ചും അവയുടെ ചികിത്സയെ കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
40-ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ, അവരവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുവാനും അവരുടെ ദന്താരോഗ്യം പരിശോധിക്കാനും ആളുകൾ അവസരം പ്രയോജനപ്പെടുത്തി.
നൗകാ ബഹ്റൈൻ പ്രസിഡന്റ് നിധീഷ് മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അശ്വതി മിഥുൻ ഡോക്ടർ പ്രിൻസിനും കിംഗ്സ് ഡെന്റൽ സെന്ററിനുമുള്ള മോമെന്റോ കൈമാറി, ട്രഷറർ ബിനുകുമാർ നന്ദി അർപ്പിച്ചു സംസാരിച്ചു.