എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും ആദ്യ കാല പ്രവാസി സംഘാടകനും പത്രപ്രവർത്തകനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ന്യൂദെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ അക്ടിവേഴ്സ് കൗൺസിലിന്റെ 2025 – ലെ രാഷ്ട്രീയ രത്ന പുരസ്ക്കാരം ന്യൂദെൽഹി സാമ്രാട്ട്
ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് സ്വീകരിച്ചു.
ദൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. അനുരു ദ് ലാൽ , മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി. സെൻട്രൽ കമ്മിറ്റി മുതിർന്ന അംഗവുമായ ഡോ. രാജ്മാൻ മേന്ദ്ര സിംഗ്, ജ്യൂറി ചെയർമാനും ദൽഹി എം.എൽ.എ. അഡ്വ: സോമനാഥ് ഭാരതി , അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡണ്ട് മുന്ന കുമാർ, ജി.എ.സി.ചെയർമാൻ അഡ്വ. ആർ. ശെൽവൻ എന്നിവരിൽ നിന്നും അവാർഡും കീർത്തിപത്രവും സ്വീകരിച്ചു.
മടങ്ങിയെത്തിയ പ്രവാസികൾക്കായി നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അഹമ്മദിനെ അവാർഡിനായി പരിഗണിക്കപ്പെട്ടത്.2019, 2024 എന്നീ വർഷങ്ങളിലും ജി.എ.സി. അഹമ്മദിനെ അവാർഡുകൾക്ക് തിരഞ്ഞെടുത്തിരുന്നു.