കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം

  • Home-FINAL
  • Business & Strategy
  • കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം

കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം


കിടക്കകളുടെ എണ്ണം നോക്കാതെ ഡ്യൂട്ടി സമയം ഏകീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍; രാത്രിയെങ്കില്‍ 12 മണിക്കൂര്‍

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപതികളിലും നഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇനി 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ ഇതനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.ഇതുവരെ 100 കിടക്ക യിലധികമുള്ള സ്വകാര്യ ആശുപ ത്രികളില്‍ മാത്രമായിരുന്നു പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്ന ത്.
അധികസമയം ജോലിചെയ്താലുള്ള ഓവര്‍ടൈം അലവന്‍സ് എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നഴ്‌സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താന്‍ നിശ്ചയിച്ച മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷ ണര്‍ വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ തീരുമാനം. 2012 നവംബ റിലാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. 100 കിടക്കയിലധികമുള്ള ആശു പ്രതികളില്‍ 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് നടപ്പാക്കണമെന്നതുള്‍പ്പെടെ, നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അനുകൂലമായ പല ശുപാര്‍ശകളും കമ്മിറ്റി നല്‍കിയെങ്കിലും നടപ്പാക്കിയില്ല. നഴ്‌സുമാര്‍ വീണ്ടും സമരരംഗത്ത് വന്നതിനെത്തുടര്‍ന്നാണ് ഉത്തരവ് നടപ്പാക്കുന്നത്.നഴ്‌സസ് യൂണിയനുകളുടെ സമ്മതത്തോടെ, അവശ്യസാഹചര്യത്തില്‍ സമയത്തില്‍ വ്യത്യാസം വരുത്തുന്നതിനു തടസ്സമില്ല. 100 കിടക്കകളില്‍ കുറവുള്ള സ്വകാര്യ ആശുപത്രികളിലും നി ലവില്‍ ഷിഫ്റ്റ് സമ്പ്രദായം (8 മണിക്കൂര്‍ വീതം) ഉണ്ടെങ്കിലും പലയിടത്തും കൃത്യമായി നടപ്പാക്കുന്നില്ല. 2021ലെ ഉത്തരവില്‍ ഉള്‍പ്പെടാത്തതിനാല്‍, തങ്ങള്‍ ക്കു ഷിഫ്റ്റ് സമ്പ്രദായം ബാധക മല്ലെന്നു ചില ആശുപ്രതികള്‍ വാദിച്ചതും ഉത്തരവില്‍ ഭേദഗതി ഒരു കാരണമായി. അസമയത്തു ജീവനക്കാര്‍ക്കുവീട്ടിലെത്താന്‍ ഗതാഗതസൗകര്യമില്ലെങ്കില്‍ വിശ്രമമുറി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave A Comment