പ്രവാസി സമൂഹത്തോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന കരുതലിന് നന്ദി – ഒഐസിസി പത്തനംതിട്ട

  • Home-FINAL
  • Business & Strategy
  • പ്രവാസി സമൂഹത്തോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന കരുതലിന് നന്ദി – ഒഐസിസി പത്തനംതിട്ട

പ്രവാസി സമൂഹത്തോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന കരുതലിന് നന്ദി – ഒഐസിസി പത്തനംതിട്ട


ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റി ബഹ്‌റൈൻ്റെ 53-ാമത് നാഷണൽ ഡേ ആഘോഷിച്ചു . പ്രവാസി സമൂഹത്തിനോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന സ്നേഹത്തിനും, കരുതലിനും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നന്ദി രേഖപ്പെടുത്തി.രാജ്യത്തിന്റെ പുരോഗതിക്കും, അഭിവൃദ്ധിയ്ക്കും പ്രവാസി സമൂഹം ഒന്നിച്ച് രാജ്യത്തിന്റെ പിന്നിൽ അണിനിരക്കണം.ലോകരാജ്യങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ പറ്റിയ സാഹചര്യമാണ് ബഹ്‌റൈൻ എന്ന രാജ്യത്ത് ഉള്ളത്. ഇതിന് കാരണം ഇവിടുത്തെ ജനങ്ങളുടെ സഹിഷ്ണുതയും, മറ്റുള്ളവരെ കരുതാൻ ഉള്ള വലിയ കാഴ്ചപ്പാടിന്റെയും പ്രതിഫലനമെന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു . യോഗത്തിന് ഷിബു ബഷീർ സ്വാഗതവും അനീഷ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ ഒഐസിസി ദേശീയ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.സ് , ജീസൺ ജോർജ് , ദേശീയ കമ്മറ്റി ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ , ജില്ലാ ഭാരവാഹികൾ ആയ എബ്രഹാം ജോർജ് , കോശി ഐപ്പ് , ബ്രൈറ്റ് രാജൻ , ശോഭ സജി ,അനു തോമസ്സ് ജോൺ , സി ജി തോമസ്സ് , ഷാജി ഡാനി , റോബിൻ ജോർജ് , പി.ജെ ഈപ്പൻ ,ബിനു ചാക്കോ, ബിനു മാമ്മൻ , ബിബിൻ മാടത്തേത്ത് , റെജി ചെറിയാൻ ,സജി മത്തായി , സ്റ്റാൻലി എബ്രഹാം ,ഷാജി തോമസ് തിരുവല്ല , സിജു . കെ ചെറിയാൻ , എന്നിവർ പ്രസംഗിച്ചു .

Leave A Comment