ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു;നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു -രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായിരുന്നു

  • Home-FINAL
  • Business & Strategy
  • ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു;നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു -രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായിരുന്നു

ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു;നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു -രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായിരുന്നു


പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായി പങ്കെടുത്തു .

ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും,വിവിധ തുറകളിൽ ഉള്ള ആളുകൾ ഉൾപ്പടെ നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

Leave A Comment