ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കും എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരി 9.10.11 തീയതികളിൽ സന്ദർശനം നടത്തിയ വേളയിൽ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണുവാനും, കേൾകുവാനും എത്തിയതാണ്. പക്ഷെ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും എട്ട് വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ പൊള്ളയായ വാഗ്ദാനനങ്ങൾ നൽകാൻ ആണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒഐസിസി കുറ്റപ്പെടുത്തി. തൊഴിൽ നഷ്ടപെട്ടാൽ ആറ് മാസത്തെ ശമ്പളം താൽകാലിക സുരക്ഷ എന്ന നിലയിൽ വിതരണം ചെയ്യും, പ്രായമാവർക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്പെഷ്യൽ പെൻഷൻ അനുവദിക്കും. നല്ല നിലയിൽ ജോലി ചെയ്തു വരുന്നവർക്ക് ജോലി നഷ്ടപെട്ടാൽ ജോബ് പോർട്ടൽ ആരംഭിച്ചുകൊണ്ട് നല്ല രീതിയിൽ അവരെ പുനരധിവസിപ്പിക്കും. മലയാളം പഠിപ്പിക്കുന്ന, നല്ല രീതിയിൽ നടത്താവുന്നതുമായ കേരള പബ്ലിക് സ്കൂൾ, പോളിടെക്നിക്, എൻജിനിയറിങ്ങ് കോളേജുകൾ തുടങ്ങിയവ വിദേശരാജ്യങ്ങളിൽ ആരംഭിക്കും.ഒറ്റക്ക് താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കും. വിദേശരാജ്യങ്ങളിലെ തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വലിയ തുക വാടക നൽകിയുള്ള താമസം, അതിന് പരിഹാരമായി കുറഞ്ഞ വാടകക്ക് താമസിക്കാൻ പറ്റുന്ന കുടുംബ നഗരങ്ങൾ എന്ന പേരിൽ പൊതു – സ്വകാര്യ സഹകരണത്തോടെ സ്പെഷ്യൽ ടൌൺ ഷിപ്പ് ആരംഭിക്കും. പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് വിദേശ രാജ്യങ്ങളിൽ നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ്, അതിനു പരിഹാരമായി ജനകീയ ക്ലിനിക്കുകൾ വിദേശരാജ്യങ്ങളിൽ ആരംഭിക്കും എന്ന് തുടങ്ങി കേട്ടാൽ കാതുകൾക്ക് ഇമ്പം നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ നടത്തിയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം പൂർത്തിയാക്കിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പെൻഷൻ അയ്യായിരം രൂപ ആക്കും എന്നതും ജലരേഘആയി മാറി. ഇപ്പോൾ പ്രവാസികളെ സന്തോഷിപ്പിക്കാൻ വേണ്ടി ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ചു, ഇതിൽ സർക്കാരിന്റെ വിഹിതം എത്ര ആണെന്നും, മറ്റ് ഇഷുറൻസ്കൾ പോലെ ചേർന്ന് ഒരു വർഷം കാലത്തിനുള്ളിൽ ചികിത്സക്ക് പണം ഒന്നും ഉപയോഗിച്ചില്ല എങ്കിൽ അടുത്ത വർഷങ്ങളിൽ ആ തുക ഉപയോഗിക്കാൻ സാധിക്കുമോ,ഒരു വർഷം ഇൻഷുറൻസ് തുക ഒന്നും ഉപയോഗിച്ചില്ല എങ്കിൽ അടുത്ത വർഷം പ്രീമിയം തുക കുറയുമോ, പെൻഷൻ വാങ്ങുന്ന എല്ലാ പ്രവാസികൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുമോ തുടങ്ങി നിരവധി സംശയങ്ങൾ പ്രവാസികൾക്ക് ഉണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപെട്ടു.

