ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി – മുനീർ യൂ – പ്രസിഡന്റ്‌, മുഹമ്മദ്‌ റാഫി – ജനറൽ സെക്രട്ടറി

  • Home-FINAL
  • Business & Strategy
  • ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി – മുനീർ യൂ – പ്രസിഡന്റ്‌, മുഹമ്മദ്‌ റാഫി – ജനറൽ സെക്രട്ടറി

ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി – മുനീർ യൂ – പ്രസിഡന്റ്‌, മുഹമ്മദ്‌ റാഫി – ജനറൽ സെക്രട്ടറി


ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒഐസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ ആയി മുനീർ യൂ ( പ്രസിഡന്റ്‌ ),മുഹമ്മദ്‌ റാഫി ( ജനറൽ സെക്രട്ടറി ), രാജീവൻ അരൂർ ( ട്രഷറർ ), മജീദ് ടി പി, റിയാസ് കെ വി, ഹർഷാദ് എം എം എസ് ( വൈസ് പ്രസിഡന്റുമാർ) അഷ്‌റഫ്‌ കാട്ടിൽ പീടിക, മുനീർ മണിയൂർ, മുസ്തഫ കാപ്പാട് ( സെക്രട്ടറിമാർ ) റഷീദ് എം എം ( അസി. ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി യുടെ വിജയത്തിന് പ്രവാസി സമൂഹം ഒന്നിച്ച് നിൽക്കണം എന്നും, എല്ലാ പ്രവാസകളുടെയും പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപെടുത്തുന്നതിനും, പരമാവധി പ്രവാസി വോട്ടാറന്മാരെ നാട്ടിൽ എത്തിക്കുന്നതിനും ഉള്ള കർമ്മ പദ്ധതി കളുമായി മുന്നോട്ട് പോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം പുതിയ കമ്മറ്റി യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താ നം യോഗം ഉദ്ഘാടനം ചെയ്തു ,ഒഐസിസി ജനറൽ സെക്രട്ടറി മാരായ മനു മാത്യു, ഷമീം കെ സി, കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ പനായി, ചന്ദ്രൻ വളയം എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

Leave A Comment