ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ പോസ്റ്റർ പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ പോസ്റ്റർ പ്രകാശനം ചെയ്തു.

ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ പോസ്റ്റർ പ്രകാശനം ചെയ്തു.


ബഹ്റൈൻ ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026 ” പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ നടനും, സംവിധായകനും , നിർമ്മതവുമായ രമേഷ് പിഷാരടി പ്രകാശനം ചെയ്തു.പ്രോഗ്രാം ജനറൽ കൺവീനർ ജീസൺ ജോർജ് , പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ , പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് , ജില്ലാ സെക്രട്ടറിമാരായ കോശി ഐപ്പ് , ബിനുമാമൻ , സിബി അടൂർ എന്നിവർ നേതൃത്വം നൽകി.ഡിസംബറിൽ വിവിധ കായിക – സാംസ്കാരിക പ്രോഗ്രമുകളോട് കൂടി തുടങ്ങുന്ന “ഹർഷം 2026 “ഫെബ്രുവരി ആറിന് സമാപിക്കും.
സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി ആറിന് നടക്കും . സമാപന സമ്മേളനത്തിൽ കേരളത്തിലെ കോൺഗ്രസ്സിൻ്റെ സമുന്നതരായ നേതാക്കളും ബഹ്റൈനിലെ സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഫ്ലേ ളേവേഴ്സ് ചാനൽ കോമഡി ഫെയിം രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട് , സുജിത്ത് കോന്നി എന്നിവർ നേതൃത്വം നൽകുന്ന ടീം പത്തനംതിട്ടയുടെ കോമഡി ഷോയും , വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Leave A Comment