ഒ ഐ സി സി പത്തനംതിട്ടജില്ലാ കമ്മറ്റിയംഗം ബിനു ചാക്കോയ്ക്ക് യാത്രയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • ഒ ഐ സി സി പത്തനംതിട്ടജില്ലാ കമ്മറ്റിയംഗം ബിനു ചാക്കോയ്ക്ക് യാത്രയപ്പ് നൽകി

ഒ ഐ സി സി പത്തനംതിട്ടജില്ലാ കമ്മറ്റിയംഗം ബിനു ചാക്കോയ്ക്ക് യാത്രയപ്പ് നൽകി


ദീർഘകാലം ബഹ്‌റൈൻ പ്രവാസിയും ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ആയ ബിനു ചാക്കോയ്ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യ്തു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം,ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ,ജനറൽ സെക്രട്ടറി മാരായ ജീസൺ ജോർജ് ,മനുമാത്യു,ദേശീയ വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത് ദേശീയ സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ , നെൽസൺ വർഗ്ഗീസ്, ജില്ലാ ഭാരവാഹികളായ ജോൺസൺ . ടി. തോമസ്സ്, എ.പി മാത്യു, രാജീവ് . പി. മാത്യു, എബ്രഹാം ജോർജ്, ബ്രൈറ്റ് രാജൻ,ബിജോയ് പ്രഭാകർ, ബിനു മാമ്മൻ, ഈപ്പൻ, ഷാജി ജോർജ്, റോബിൻ, റെജി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഒഐസിസി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും,അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സിബി അടൂർ നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പിന് ബിനു ചാക്കോ നന്ദി രേഖപ്പെടുത്തി.

Leave A Comment