ബഹ്റൈൻ ഒഐസിസി ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലക്ക് ബഹ്റൈൻ എയർപ്പോട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇന്ന് വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഇഫ്താർ വിരുന്നിൽ മുഖ്യ അതിഥിയായി പങ്കെടുക്കാനാണ് രമേശ് ചെന്നിത്തല എത്തിയത്.ബഹ്റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും, വിവിധ തുറകളിൽ ഉള്ള ആളുകളും പങ്കെടുക്കുമെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ കൺവീനർ സൈദ് എം എസ് എന്നിവർ അറിയിച്ചു.

