ഒഐസിസി കൊല്ലം ജില്ലാ സെക്രട്ടറിയും, ദീർഘകാലം ബഹ്‌റൈൻ പ്രവാസി യും, ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ച സോമൻ നാണുവിന് ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് നാസർ തൊടിയൂർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് മാരായ നസിം തൊടിയൂർ, ജവാദ് വക്കം, ഒഐസിസി ജില്ലാ ഭാരവാഹികൾ ആയ റോയ് മാത്യു, ബിജു വൈദ്യൻ, അനുരാജ്,ഷീല സോമൻ, പ്രസാദ് എസ്, അബ്ദുൾ ലത്തീഫ് എം, അസ്ഹർ എച്ച്, റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വില്യം ജോൺ സ്വാഗതവും, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ആനി അനു നന്ദിയും രേഖപ്പെടുത്തി.