46 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ടി പി ഉസ്മാൻ നാട്ടിലേക്ക്; യാത്രയയപ്പ് നൽകി ഒഐസിസി.

  • Home-FINAL
  • Business & Strategy
  • 46 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ടി പി ഉസ്മാൻ നാട്ടിലേക്ക്; യാത്രയയപ്പ് നൽകി ഒഐസിസി.

46 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ടി പി ഉസ്മാൻ നാട്ടിലേക്ക്; യാത്രയയപ്പ് നൽകി ഒഐസിസി.


ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സീനിയർഎക്സ്ക്യൂട്ടിവ് അംഗം ടിപി ഉസ്മാന് ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. അഡ്വ.സണ്ണി ജോസഫ് എം എൽ എ മൊമന്റോ നൽകി ആദരിച്ചു.46 വർഷത്തെ പ്രവാസ ജീവിതത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങായിരുന്ന ഒരു കോൺഗ്രസുകാരൻ ആയിരുന്നു ടിപി ഉസ്മാൻ എന്ന് ആശംസപ്രസംഗത്തിൽ നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,ഒഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ആശംസപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ബിജു ബാല്‍ സി കെ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു. ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി , ദേശീയ വൈസ്പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറിമാരായ രഞ്ജന്‍ കച്ചേരി, റിജിത് മൊട്ടപാറ, ജോണി താമരശേരി ദേശീയ വനിത വിഭാഗം പ്രസിഡൻ്റ് മിനി മാത്യു, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റി പ്രസിഡൻ്റ്
ചന്ദ്രൻ വളയം ജനറൽ സെക്രട്ടറി മുനീര്‍ പേരാമ്പ്ര, ഒഐസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ സുരേഷ് മണ്ടോടി, നൗഷാദ് കുരുടി വീട്, അനിൽ കൊടുവള്ളി, കുഞ്ഞമ്മദ്‌ കെ പി, വാജിദ് എം, പ്രബിൽ ദാസ്, അബ്ദുല്‍ റഷീദ് പിവി, അഷറഫ് പി പി,ടി പി അസീസ്, അസീസ് എം സി, ബിജു കൊയിലാണ്ടി, മജീദ് ടീ പി, അബ്ദുൽസലാം മുയിപ്പോത്ത്, സൂര്യ റിജിത്ത് ,ഷൈനി ജോണിഎന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave A Comment