മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ അന്യം മറക്കാനാകാത്ത വ്യക്തിത്വമാണ് വിഎസ്. ശുദ്ധമായ രാഷ്ട്രീയതയും, ജനകീയമായ നിലപാടുകളും അദ്ദേഹം എപ്പോഴും നിലനിർത്തി. ദീർഘകാലം സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണിയിൽ നിന്നു പ്രവർത്തിച്ച അദ്ദേഹം, കര്‍മനിഷ്ഠയും നിസ്വാര്‍ത്ഥതയും കൊണ്ട് എല്ലാരുടെയും സ്നേഹവും ബഹുമാനവും നേടി എന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു.
വി എസ് ന്റെ ജീവിത രീതികളും, നിലപാടുകളും ഒരു കമ്മ്യൂണിസ്റ്റ് കാരന് സ്വന്തം ജീവിതത്തിൽ പകർത്തുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു. ജനകീയ സമരങ്ങളുടെ മുഖം ആയിരുന്നു വി എസ് എന്നും ബഹ്റൈൻ ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു. എതിർപ്പുകൾ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകുവാൻ കാട്ടിയ ധൈര്യം ആയിരുന്നു ജനങ്ങളുടെ ഇടയിൽ വി എസ് നെ സ്വീകാര്യൻ ആക്കിയത് എന്നും ബഹ്റൈൻ ഒഐസിസി അനുസ്മരിച്ചു.

