അതിതീവ്ര മഴ; ഊട്ടി, കൊടൈക്കനാൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

  • Home page
  • India
  • അതിതീവ്ര മഴ; ഊട്ടി, കൊടൈക്കനാൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

അതിതീവ്ര മഴ; ഊട്ടി, കൊടൈക്കനാൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു


ചെന്നൈ: കൊടൈക്കനാൽ മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിനോദസഞ്ചാരികളും പൊതുജനങ്ങളും കൊടൈക്കനാൽ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ദുർഗ മൂർത്തി നിർദേശിച്ചു. ഗുണ കേവ്, പൈൻ ഫോറസ്റ്റ്, പില്ലർ റോക്ക്സ്, മോയിർ പോയിന്റ്, മന്നവനൂർ, ബ്രയന്റ് പാർക്ക്, കോക്കേഴ്സ് വാക്ക്, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, ബെരിജാം തടാകം, ഗ്രീൻ വാലി വ്യൂ, ഡോൾഫിൻസ് നോസ്, പാംബാർ വെള്ളച്ചാട്ടം എന്നിവ പൂർണമായി അടച്ചു. നീലഗിരി ജില്ലയിൽ കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിയുന്നതും തുടരുന്നതിനാൽ അടുത്ത 3 ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 7 വരെ യാത്ര നിരോധിച്ചു. സർക്കാർ ബസുകളും ഓടില്ല. മേട്ടുപ്പാളയം– കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും. മേട്ടുപ്പാളയം– കോത്തഗിരി വഴി പകൽസമയം നിയന്ത്രണങ്ങളോടെ കടത്തിവിടും. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചു.

Leave A Comment