ഹൃദയപൂർവ്വം പത്തനംതിട്ട ജനുവരി 30ന് ബിഎംസി ഹാളിൽ

  • Home-FINAL
  • Business & Strategy
  • ഹൃദയപൂർവ്വം പത്തനംതിട്ട ജനുവരി 30ന് ബിഎംസി ഹാളിൽ

ഹൃദയപൂർവ്വം പത്തനംതിട്ട ജനുവരി 30ന് ബിഎംസി ഹാളിൽ


പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിന്റെ അഞ്ചാമത് വാർഷികവും 2026-27 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഹൃദയപൂർവ്വം പത്തനംതിട്ട എന്ന പേരിൽ നാളെ വെള്ളിയാഴ്ച (30-01-2026) വൈകിട്ട് ആറുമണി മുതൽ സെഗയ ബിഎംസി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തക സുജയ പാർവതി മുഖ്യാതിഥിയായി പങ്കെടുക്കും.മാജിക് ഷോ,മെന്റലിസം ഡാൻസ്,പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. എല്ലാ പ്രിയപെട്ടവരെയും ഹൃദയപൂർവം പത്തനംതിട്ട – 26*ലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment