PAPA സുവർണ്ണം 2025 മ്യൂസിക് ഇവൻറ് സംഘടിപ്പിച്ചു

PAPA സുവർണ്ണം 2025 മ്യൂസിക് ഇവൻറ് സംഘടിപ്പിച്ചു


പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിന്റെ ആഭിമുഖ്യത്തിൽ ബിഎംസിയുടെയും യൂണികോൺ ഇവന്റ്സിന്റെ സഹകരണത്തിൽ ഗൾഫ് എയർ ക്ലബ്ബിൽ വച്ച് നടത്തപ്പെട്ട സുവർണ്ണം 2025 മ്യൂസിക് വിജയമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണുവി അധ്യക്ഷനായിരുന്നു. കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രോഗ്രാം കൺവീനർ വിനീത് കടന്നുവന്ന എല്ലാവർക്കും നന്ദി അറിയിച്ചു.ട്രഷറർ സുഭാഷ് തോമസ് ജോയിന്റ് സെക്രട്ടറി സിജി തോമസ് വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിന്റ് ട്രെഷറർ ദയാ ശ്യാം രക്ഷാധികാരി സക്കറിയ സാമുവൽ, സീനിയർ മെമ്പേഴ്സ് മോനി ഓടികണ്ടത്തിൽ, വർഗീസ് മോടിയിൽ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ നാട്ടിൽ നിർമിച്ചു നൽകുന്ന വീടിന്റെ എഗ്രിമെന്റ് മീറ്റിംഗിൽ ജനീഷ് കുമാർ എം എൽ എ വർഗീസ് മോടിയിലിനു കൈമാറി

Leave A Comment