ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബിഎംസിയുടെ സഹകരണത്തോടുകൂടി മെയ് ഒന്നാം തീയതി സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാമായ സുവർണ്ണം 2025 പോസ്റ്റർ പ്രകാശനം നടന്നു.
കലവറ ഹാളിൽ വച്ച് നടന്ന പോസ്റ്റർ പ്രകാശനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്,പ്രോഗ്രാം കൺവീനർ വിനീത് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീമിനൊപ്പം പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സുവർണ്ണം 2025 ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു ഈ മ്യൂസിക്കൽ ഇവന്റ് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.