പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പ്രോഗ്രാമിന് മുഖ്യാതിഥിയായി ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു.പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിന്റെ അഞ്ചാമത് വാർഷികവും 2026-27 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഹൃദയപൂർവ്വം പത്തനംതിട്ട എന്ന പേരിൽ ഇന്ന് (30-01-2026) വൈകിട്ട് ആറുമണി മുതൽ സെഗയ ബിഎംസി ഹാളിൽ വച്ചാണ് നടക്കുന്നത് .ചടങ്ങിൽ മാജിക് ഷോ,മെന്റലിസം ഡാൻസ്,പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. എല്ലാ പ്രിയപെട്ടവരെയും ഹൃദയപൂർവം പത്തനംതിട്ട – 26*ലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

