നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിയുമെതിരെ കേസ്, ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

  • Home-FINAL
  • Kerala
  • നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിയുമെതിരെ കേസ്, ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിയുമെതിരെ കേസ്, ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി


സിനിമാനിർമ്മാണത്തിലുണ്ടായ സാമ്പത്തിക തട്ടിപ്പിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തല യോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിവിനെ കൂടാതെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കേസെടുത്തു. കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചിരിക്കുന്നത്.

‘മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം. കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തിലാണ് മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കം നൽകി. ഇതോടെയാണ് ണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നുമാണ് പരാതി.

Leave A Comment