ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘാടകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ചെയർമാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ഇന്നു 75-ാം ജന്മദിനം.ഇക്കഴിഞ്ഞ 23 – ന് തൃശൂരിൽ നടന്ന സംഘടനാ മീറ്റിംഗിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയും തലയുടെ പിൻ ഭാഗത്തിന് പരിക്കേറ്റ് തൃശൂർ അമലാ ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വള്ളക്കടവിലെ വസതിയിൽ കിടക്ക വിശ്രമത്തിലാണ്.നാല്പത് വർഷത്തെ പൊതുജീവിതത്തിൽ 1988 മുതൽ പ്രവാസി സംഘാടന രംഗത്ത് സജീവമാണ്. പ്രവാസി മുഖപത്രമായ പ്രവാസി ഭാരതിയുടെ മുഖ്യ പത്രാധിപരും കലാപ്രേമി കുടുംബാംഗവുമാണ്.

