പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് രാഷ്ട്രീയ രത്ന രാജ്യാന്തര പുരസ്ക്കാരം; മൂന്നാം തവണ

  • Home-FINAL
  • Business & Strategy
  • പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് രാഷ്ട്രീയ രത്ന രാജ്യാന്തര പുരസ്ക്കാരം; മൂന്നാം തവണ

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് രാഷ്ട്രീയ രത്ന രാജ്യാന്തര പുരസ്ക്കാരം; മൂന്നാം തവണ


ന്യൂദെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ആക്ടിവേഴ്സ് കൗൺസിലിന്റെ 2025 ലെ രാഷ്ട്രീയ രത്ന അന്താരാഷ്ട്ര പുരസ്ക്കാരത്തിന് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ചെയർമാനും പ്രമുഖ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ തിരഞ്ഞെടുത്തു.

2019 ൽ ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്ലോബൽ അവാർഡ്,2024 ൽ ജെം ഓഫ് ഇന്ത്യാ അവാർഡിനും ഗ്ലോബൽ അച്ചീവേഴ്സ് കൗൺസിൽ എസ്. അഹമ്മദിനെ തിരഞ്ഞെടുത്തിരുന്നു.

മൂന്നാം തവണയാണ് അന്താരാഷ്ട്ര അംഗീകാരം അഹമ്മദിനെ തേടിയെത്തുന്നത്.35 വർഷത്തെ സാമൂഹ്യ സാംസ്ക്കാരിക പത്രപ്രവർത്തന മേഖലകളിലെ നിറസാന്നിദ്ധ്യവും, ഉജ്വലമായ സേവനവും, പ്രവാസികളുടെ പുനരധിവാസമുൾപ്പെടെയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് നിതാന്തമായി നടത്തിയ നേതൃപാടവത്തെ അംഗീകരിച്ചുമാണു രാഷ്ട്രീയ രത്ന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 24 ന് ന്യൂ ദെൽഹി സാമ്രാട്ട് ഇന്റർനാഷനൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഡോ.എസ്. അഹമ്മദ് അവാർഡു സ്വീകരിക്കും.

Leave A Comment