പ്രതിഭ ‘ഏകദിന വനിതാ കായിക മേള’യുടെ സംഘാടക സമിതി രൂപീകരിച്ചു;കായിക മേള നവംബർ 15-ന്

  • Home-FINAL
  • Business & Strategy
  • പ്രതിഭ ‘ഏകദിന വനിതാ കായിക മേള’യുടെ സംഘാടക സമിതി രൂപീകരിച്ചു;കായിക മേള നവംബർ 15-ന്

പ്രതിഭ ‘ഏകദിന വനിതാ കായിക മേള’യുടെ സംഘാടക സമിതി രൂപീകരിച്ചു;കായിക മേള നവംബർ 15-ന്


ബഹ്‌റൈൻ പ്രതിഭാ വനിതാവേദി വനിതകൾക്ക് മാത്രമായുള്ള ‘ഏകദിന വനിതാ കായിക മേള 2024’ സംഘടിപ്പിക്കുന്നു. പ്രതിഭാ സെന്ററിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണ യോഗം, പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള എ. വി. അശോകൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ട്രഷറർ സുചിത രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാവേദി പ്രസിഡണ്ട് ഷമിതാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടന മികവോടെ കഴിഞ്ഞ വർഷം നടത്തിയ ഒരു പകൽ നീണ്ടു നിന്ന വനിതാ കായിക മേളയുടെ അനുഭവ സമ്പത്തുമായി ഈ വർഷത്തെ വനിതാ കായിക മേളയും ഏറ്റവും മികച്ച ഒരു പരിപാടി ആയിരിക്കുമെന്ന് ഉൽഘാടകൻ പ്രസ്താവിച്ചു. പൊതു മണ്ഡലത്തിൽ വനിതാ പങ്കാളിത്തം ഏറെ ഉണ്ടായിരിക്കേണ്ട കാലഘട്ടമാണ് ഇതെന്നും, ഇക്കാര്യത്തിൽ പ്രതിഭ വനിതാവേദി മാതൃകാപരമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഭാ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴഏകദിന കായികമേളയുടെ പോസ്റ്റർ വനിതാവേദി സെക്രട്ടറി റീഗ പ്രദീപിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തരായ പ്രതിഭ വനിതാവേദി, മറ്റേതൊരു വനിതാ സംഘടനകൾക്കും മാതൃകയാണെന്ന് മിജോഷ് മൊറാഴ ആശംസപ്രസംഗത്തിൽ പറഞ്ഞു.വനിതാ വേദി ചുമതലയുള്ള രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, രക്ഷാധികാരി അംഗമായ വീരമണി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവംബർ 15-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വനിതാ കായിക മേളയുടെ നടത്തിപ്പിനായി, 101 അംഗങ്ങൾ അടങ്ങിയ സംഘാടക സമിതി പാനലും സബ്‌കമ്മിറ്റി ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും മത്സര ഇനങ്ങളുടെയും ലിസ്റ്റ് വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് അവതരിപ്പിച്ചു.

പ്രതിഭ കേന്ദ്ര കായിക വേദിയുടെ ജോയിന്റ് കൺവീനർ ശർമിള, മത്സരങ്ങളുടെ നിയമാവലികളെ കുറച്ചു സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏകദിന കായികമേളയുടെ ജനറൽ കൺവീനർ ദീപ്തി രാജേഷ് നന്ദി പറഞ്ഞു.

Leave A Comment